19
Monday
October 2020

അമേരിക്കൻ മലയാളി സമൂഹം ഗ്ലോബൽ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

ന്യൂയോർക്ക്: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനർ നിർമാണത്തിനായി അമേരിക്കൻ മലയാളി സമൂഹം ഗ്ലോബൽ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമേരിക്കയിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും സഹകരിച്ചാലേ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടിരൂപയാണ് അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്. അത് എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന് മലയാളി കൂട്ടായ്മകൾക്ക് തീരുമാനിക്കാം. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം. ഏതെങ്കിലും പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും തയ്യാറാകണം.

ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കുമെന്നും സഹായം ശേഖരിക്കുന്നതിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ അമേരിക്കയിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com