കൊല്ലം: വോട്ട് സന്ദേശം ജനങ്ങളിലെത്തിക്കാനും വോട്ട് ചെയ്യുന്നതിന് പ്രേണരിപ്പിക്കാനും വിദ്യാര്‍ഥികള്‍ നടത്തിയ കപ്പലണ്ടി വില്‍പ്പന കൗതുകമായി. തിരഞ്ഞെടുപ്പ് ബോധവത്ക്കരണ വിഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
നമ്മുടെ ഇന്ത്യ, നമ്മുടെ കൊല്ലം, നമ്മള് വോട്ട് ചെയ്യും എന്നീ സന്ദേശങ്ങള്‍ നല്‍കിയാണ് ടി കെ എം, എം ഇ എസ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ കപ്പലണ്ടി വില്‍പ്പന നടത്തിയത്. ചിന്നക്കട ബസ്ബേയില്‍ കപ്പലണ്ടി വില്‍പ്പന നടത്തുന്ന ഷാഹുല്‍ ഹമീദിന്റെ വണ്ടിയാണ് വൈവിധ്യമാര്‍ന്ന ഈ പ്രചാരണ പരിപാടിക്ക് കുട്ടികള്‍ ഉപയോഗിച്ചത്.
പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലും വേറിട്ട പ്രചരണ പാരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ വി സുദേശന്‍ പറഞ്ഞു.