4
Thursday
March 2021

15 ലക്ഷം ബാങ്ക് അക്കൗണ്ടിൽ ഗഡുക്കളായി എത്തുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവാലെ

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: എല്ലാ ഇൻഡ്യാക്കാർക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ട പണം അവർ അവർ തന്നില്ല. ഇത് ലഭിക്കാന്‍ ചില സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും രാം ദാസ് അതാവാലെ പറഞ്ഞു.

ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്ന് ആരോപിച്ച് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചപ്പോള്‍ ‘ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ… വിദേശ മദ്യം കഴിക്കാം’ എന്ന രാം ദാസ് അതാവാലെയുടെ ആഹ്വാനം ഏറെ വിവാദമായിരുന്നു. കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ധന തന്നെ ബാധിക്കില്ലെന്ന പറഞ്ഞ ശേഷം പ്രസ്താവന തിരുത്തിയ മന്ത്രിയാണ് രാം ദാസ് അതാവാലെ. താന്‍ കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധന വില തന്നെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന അലവന്‍സിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച് രാമദാസ് ആദ്യം പറഞ്ഞത്. പരാമര്‍ശത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഇന്ധനവില വര്‍ധനയില്‍ ജനം ദുരിതത്തിലാണെന്നും വില കുറയ്ക്കാൻ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com