26
Monday
October 2020

20440 കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള ബില്ല് കൈമാറി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജില്ലയില്‍ പ്രളയത്തിനിരയായവര്‍ക്കുള്ള 10,000 രൂപ ധനസഹായം 20,440 കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ബില്ല് ട്രഷറിയിലേക്ക് കൈമാറിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. തിരുവല്ല താലൂക്കില്‍ 7,227 പേരുടേയും കോഴഞ്ചേരി താലൂക്കില്‍ 4,254 പേരുടേയും മല്ലപ്പള്ളി താലൂക്കില്‍ 1,204 പേരുടേയും റാന്നി താലൂക്കില്‍ 3,053 പേരുടേയും കോന്നി താലൂക്കില്‍ 2,324 പേരുടേയും അടൂര്‍ താലൂക്കില്‍ 2,378 പേരുടേയും ബില്ലുകള്‍ ട്രഷറിയിലേക്കു നല്‍കിയിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കിലും അടൂര്‍ താലൂക്കിലും മുഴുവന്‍ പ്രളയബാധിതരുടെയും ബില്ല് ട്രഷറിയിലേക്ക് നല്‍കി കഴിഞ്ഞു.

ജില്ലയില്‍ ഔദ്യോഗിക ക്യാമ്പുകളില്‍ കഴിഞ്ഞ 24,230 പേരും വീടുകളും മറ്റ് സ്ഥലങ്ങളും ഉള്‍പ്പെടെ ഔദ്യോഗികം അല്ലാത്ത ക്യാമ്പുകളില്‍ കഴിഞ്ഞ 21,053 പേരും ഉള്‍പ്പെടെ 45,283 പേരെയാണ് ക്യാമ്പുകളില്‍ കഴിഞ്ഞതായി കണക്കാക്കിയിട്ടുള്ളത്. ജില്ലയില്‍ ഇതുവരെ 51,647 പേര്‍ക്ക് പ്രളയ ബാധിതര്‍ക്കുള്ള ടേക്ക് ഹോം കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. 1800 കിറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 45,283 പേര്‍ക്കുള്ള കിറ്റ് വിതരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കിറ്റ് ആവശ്യമുണ്ടെന്ന് അറിയിക്കുന്ന സ്ഥലങ്ങളിലും കോളനികളിലുമാണ് ഇപ്പോള്‍ കിറ്റ് നല്‍കി വരുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com