20
Tuesday
October 2020

ബീഹാറിൽ ആസിഡ് ആക്രമണത്തിൽ 21 പേർക്ക് പരിക്കേറ്റു

Google+ Pinterest LinkedIn Tumblr +

പാറ്റ്ന: അയൽക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബീഹാറിലെ വൈശാലി ജില്ലയിലെ ദവ്ഡ് നഗർ ഗ്രാമത്തിലാണ് സംഭവം.

കുട്ടികൾ തമ്മിൽ ഉണ്ടായ വഴക്കാണ് വീട്ടുകാർ ഏറ്റെടുത്തത്. സ്വർണ്ണ പണിക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് വഴക്കിനിടയിൽ വലിച്ചെറിഞ്ഞത്. പരിക്കേറ്റവരെ ജില്ലാ ആസ്ഥാനത്തെ സർദാർ ആശുപത്രിയിലേക്ക് മാറ്റി.

ആസിഡ് ആക്രമണം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ വിനോദ് പ്രസാദ് പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com