24
Saturday
October 2020

230 അടി ഉയരത്തില്‍ ആകാശച്ചാട്ടം ഉദ്ഘാടനത്തിന് കൈകാലുകള്‍ കെട്ടിയ പന്നി; പാര്‍ക്ക് അധികൃതര്‍ക്കെതിരെ വിമര്‍ശനം

Google+ Pinterest LinkedIn Tumblr +

ചൈന: ചൈനയില്‍ പുതുതായി തുറന്ന പാര്‍ക്കിലെ 230 അടി ഉയരത്തിലെ ആകാശച്ചാട്ടം ഉദ്ഘാടനം ചെയ്യാന്‍ കൈകാലുകള്‍ കെട്ടിയ പന്നിയെ ഉപയോഗിച്ച് രൂക്ഷ വിമര്‍ശനം ഏറ്റ് വാങ്ങി പാര്‍ക്ക് അധികൃതര്‍.

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ചോങ്ഗിംങില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് പാര്‍ക്കിന്റെ ഉദ്ഘാടനത്തിനായി 75 കിലോ ഭാരമുള്ള പന്നിയെയാണ് പാര്‍ക്ക് അധികൃതര്‍ ഉപയോഗിച്ചിരുന്നത്.

കൈകാലുകള്‍ കെട്ടിയ ശേഷം ടവറിന് മുകളിലെ പ്ലാറ്റ്ഫോമിലെത്തിച്ച പന്നിയുടെ മുന്‍കാലുകള്‍ക്കിടയിലും വയറിലുമായി കെട്ടിയ കയറുകളിലാണ് റൈഡ് ബന്ധിക്കുന്നത്. മുരളുന്ന ശബ്ദമുണ്ടാക്കുന്ന പന്നിയെ രണ്ടില്‍ അധികം ആളുകള്‍ ചേര്‍ന്നാണ് താഴേക്ക് തള്ളിയിടുന്നത്.

മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ചൈനയില്‍ കുറ്റകരമല്ല. എന്നിരുന്നാലും ഇത്തരം ക്രൂരമായ നടപടികള്‍ക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ അടുത്തിടെ സജീവമാണ്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ തങ്ങളുടെ നടപടിയില്‍ പാര്‍ക്ക് അധികൃതര്‍ മാപ്പു പറഞ്ഞതായാണ് വിവരം.

മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി ആയിരുന്നു പന്നിയെ ഉപയോഗിച്ചുള്ള ആകാശച്ചാട്ടമെന്നും പാര്‍ക്ക് അധികൃതര്‍ കുറ്റസമ്മതം നടത്തി. ഇത്തരം നടപടികള്‍ തുടര്‍ന്നുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com