പാലക്കാട്: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (എ.ബി.പി.എം.ജെ.എ.വൈ./ കെ.എ.എസ്.പി.) ഭാഗമായി ജില്ലയില്‍ 3,25,750 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്യും. പദ്ധതിയില്‍ അംഗമായിട്ടുള്ള ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകുകയും രാജ്യത്തെവിടെ നിന്നും ഒരാള്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും പദ്ധതിയിലൂടെ ഉണ്ടാവും. ഇതിലൂടെ സംസ്ഥാനത്തെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വരും സാമ്പത്തിക വര്‍ഷത്തില്‍ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭ്യമാകുന്ന വിധത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
നിലവില്‍ ആര്.എസ്.ബി.വൈ. കാര്‍ഡ് ഉള്ളവര്‍ പദ്ധതിയില്‍ ചേരുന്നതിനായി പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഏപ്രില്‍ മുതല്‍ പഞ്ചായത്തു തലത്തില്‍ ആരംഭിക്കുന്ന കാര്‍ഡ് വിതരണ ക്യാമ്പുകളില്‍ നിലവിലുള്ള ആര്.എസ്.ബി.വൈ. കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തി ഐഡന്റിഫിക്കേഷന്‍ നടത്തി പുതിയ കാര്‍ഡ് കൈപ്പറ്റാം. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക.
നിലവില്‍ ആര്.എസ്.ബി.വൈ. ഇല്ലാത്ത കുടുംബങ്ങള്‍ക്കായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. നിലവില്‍ കാര്‍ഡ് ഇല്ലാത്ത കുടുംബത്തിന് പ്രധാന മന്ത്രി പോസ്റ്റോഫീസ് മുഖേന അയച്ച കത്ത് ലഭിച്ചിട്ടുണ്ടെങ്കില്‍ ആ കത്ത്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്ത്തലത്തില്‍ നടത്തുന്ന കാര്‍ഡ് വിതരണ ക്യാമ്പുകളിലൂടെ കാര്‍ഡുകള്‍ കൈപ്പറ്റാം.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ജില്ലാതല കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. മല്ലിക., ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ കൃഷ്ണ പ്രകാശ,് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോക്ടര്‍ കെ. പി. റീത്ത, നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. രജന ചിദംബരം, ജില്ലാ ലേബര്‍ ഓഫീസര്‍ (എംപ്ലോയ്മെന്റ്) എം. കെ. രാമകൃഷ്ണന്, കെ.എ.എസ്.പി. ജില്ലാ പ്രൊജക്ട് മാനെജര്‍ സി. അഖില്‍, ഡി. ഡി. പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ജി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ജില്ലയില്‍ 3,25,750 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്യും
Share.