4
Friday
December 2020

അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് 40,000 വനിതകള്‍ വനിതാ മതിലില്‍ അണിചേരും

Google+ Pinterest LinkedIn Tumblr +

പറവൂര്‍: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും 40,000 പേര്‍ അണിചേരും. വനിതാ മതിലിനോടനുബന്ധിച്ചു അമ്പലപ്പുഴ നിയോജക മണ്ഡലം സംഘാടക സമിതി അവലോകന യോഗം നടത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ എം എസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗംപൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഹൈ വേ കടന്നു പോകുന്നത് അമ്പലപ്പുഴ മണ്ഡലത്തിലൂടെയാണ്. ആളുകളെ നിര്‍ത്തുന്ന കാര്യത്തില്‍ കൃത്യത ഉണ്ടായിരിക്കണമെന്നും ഓരോ കിലോമീറ്ററിലും വനിതകളെ അണി നിരത്തുന്നതിനായി ഒരാളെ വീതം ചുമതലപ്പെടുത്തി വനിതാ മതില്‍ വിജയമാക്കണമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വനിതകള്‍ക്കു പുറമെ കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല, മാന്നാര്‍, റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വനിതകളും അണി നിരക്കും. . സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കോടതി അനുവദിച്ചിട്ടില്ലെങ്കിലും അണി ചേരാന്‍ ആഗ്രഹമുള്ള കുട്ടികളെ രക്ഷകര്‍ത്താക്കള്‍ മുന്‍പന്തിയില്‍ കൊണ്ടുവരണം.

ജില്ലാ പഞ്ചായത്തു പ്രസിഡന്റും അമ്പലപ്പുഴ നിയോജക മണ്ഡലം സംഘാടക സമിതി ചെയര്‍മാനുമായ ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഫ്‌സത്ത്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി . സി പി ഐ എം ജില്ലാ കമ്മറ്റി അംഗം എച് സലാം, ഏരിയ സെക്രട്ടറി ഓമനക്കുട്ടന്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണ വാടി അധ്യാപകര്‍, രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com