27
Tuesday
October 2020

ജ​മ്മു​വി​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പാ​റ​ക്ക​ല്ല് വീ​ണ് അ​ഞ്ചു മ​ര​ണം; 25 പേ​ര്‍​ക്കു പ​രി​ക്ക്

Google+ Pinterest LinkedIn Tumblr +

ശ്രീ​ന​ഗ​ര്‍: വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കു​ളി​ക്കു​ക​യാ​യി​രു​ന്ന വി​നോ​സ​ഞ്ചാ​രി​ക​ള്‍​ക്കു​മേ​ല്‍ കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ല് അ​ട​ര്‍​ന്നു​വീ​ണ് അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ റീ​സി ജി​ല്ല​യി​ലെ സി​യാ​ര്‍ ബാ​ബ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 25 പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നൂ​റ​ടി ഉ​യ​ര​ത്തി​ല്‍​നി​ന്നാ​ണ് പാ​റ​ക്ക​ല്ലും അ​വ​ശി​ഷ്ട​ങ്ങ​ളും വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു പ​തി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ജ​മ്മു​വി​ലെ ജി​എം​സി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

സൈ​ന്യ​വും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും സി​യാ​ര്‍ ബാ​ബ വെ​ള്ള​ച്ചാ​ട്ട​മൊ​ഴു​കു​യെ​ത്തു​ന്ന മ​ല​ഞ്ചെ​രു​വി​ല്‍ വ​ന്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com