27
Tuesday
October 2020

90 എംഎല്‍ ഫെബ്രുവരി 22ന് തിയേറ്ററുകളിലേക്ക്

Google+ Pinterest LinkedIn Tumblr +

തമിഴ് ബിഗ് ബോസ് ശ്രദ്ധേയായ മലയാളി താരം ഓവിയ നായികയായ 90 എം എല്‍ന്റെ റിലീസ് ഫെബ്രുവരി 22ന്. സ്വതന്ത്രയായി ജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടാണ് ചിത്രത്തിന്റെ പ്രമേയം. സംവിധാനം അനിത ഉദീപ്.

ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പ്രണയം, വിവാഹം, സെക്‌സ് എന്നിവയോടൊക്കെയുള്ള പുതിയ തലമുറയിലെ ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തിലെ ചില സംഭാഷണങ്ങളാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുണ്ടെന്ന് സെന്‍സര്‍ബോര്‍ഡ് നിരീക്ഷിച്ചു. 90 എം എല്‍ കൂടാതെ കാഞ്ചന 3, കളവാണി 2 എന്നിവയാണ് ഓവിയയുടെ മറ്റ് രണ്ട് പുതിയ ചിത്രങ്ങള്‍. അന്‍സണ്‍ പോള്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് സിലമ്ബരശന്‍ ആണ്. ഉദീപ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com