24
Tuesday
November 2020

വെഞ്ഞാറമൂട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പണവും, സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. സി.സി ക്യാമറയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ പോലീസ് പരിശോധിച്ചു, അന്വേക്ഷണം ഊര്‍ജ്ജിതമാക്കി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ധന്യയുടെ വെഞ്ഞാറമൂട് വയ്യേറ്റുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്.

വ്യാഴാഴ്ച ഹര്‍ത്താല്‍ ആയതിനാല്‍ കട രാവിലെ തുറന്നിരുന്നില്ല. പിന്നീട് കട തുറന്നപ്പോഴാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വെഞ്ഞാറമൂട് പോലിസില്‍ വിവരം അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

അന്‍പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായും, സാധനങ്ങളുടെ വില പരിശോധിച്ച ശേഷം മാത്രമേ അറിയാന്‍ കഴിയു എന്നും മാനേജര്‍ പറഞ്ഞു. സി.സി ടി വി യില്‍ നിന്നും മോഷ്ടാവിന്റെ ഏകദേശ രൂപം മനസിലായിട്ടുണ്ടെന്നും. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും വെഞ്ഞാറമൂട് സി.ഐ. ആര്‍.വിജയന്‍ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com