28
Saturday
November 2020

തനിക്കെതിരെ കേസെടുത്തത് ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍; ഉമ്മന്‍ ചാണ്ടി

Google+ Pinterest LinkedIn Tumblr +

കോട്ടയം: സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തത് രാഷ്ട്രീയപ്രേരിതമാണ്. ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഈ വിഷയം നിയമപരമായി തന്നെ നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും തിരുവനന്തപുരത്തു വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കേസ് എടുത്തിട്ടുള്ളത്. കെ സി വേണുഗോപാല്‍ എം പിക്കെതിരെ ബലാത്സംഗത്തിനും കേസ് എടുത്തിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ.സി. വേണുഗോപാലിനെതിരെയും ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത നടപടി കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനുള്ള നീക്കമാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍. ശബരിമല പ്രശ്‌നത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുളള സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രത്തെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും എം.എം.ഹസന്‍ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com