6
Thursday
May 2021

പ്രായ പൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 47കാരനായ പ്രതി തന്റെ 17, 15, 13, 10 വയസ് പ്രായമുള്ള പെണ്‍മക്കളെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പലവട്ടം ശാരീരികമായി പീഡിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടികള്‍ അച്ഛന്‍ ഉപദ്രവിക്കുന്ന കാര്യം ആദ്യം പറഞ്ഞത് സ്‌കൂള്‍ ഹോസ്റ്റല്‍ അധികൃതരോട് ആയിരുന്നു. അവധി ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ മടിച്ചിരുന്ന കുട്ടികളോട് കാര്യം അന്വേഷിച്ചപ്പോളാണ് അച്ഛന്റെ ക്രൂരതകള്‍ കുട്ടികള്‍ ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചത്.

തന്നെ അനുസരിക്കാന്‍ വയ്യെങ്കില്‍ വീട്ടിലേക്ക് വരേണ്ടെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പാണ് പ്രതി കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. പത്തുവയസുകാരിയാണ് ആദ്യം പീഡനവിവരം സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. പിന്നാലെ മറ്റുകുട്ടികളോട് അധ്യാപകര്‍ കൂടുതല്‍ വിവരം ആരാഞ്ഞപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികള്‍ സമ്മതിക്കുകയായിരുന്നു. പിന്നാലെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

വീട്ടുജോലികള്‍ക്ക് പോയിരുന്നതിനാല്‍ കുട്ടികളുടെ അമ്മ ഇക്കാര്യങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു അതിക്രമങ്ങള്‍. പഠനം പൂര്‍ത്തിയാക്കിയ 17കാരിയായ മൂത്ത മകളാണ് ഏറ്റവുമധികം ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായത്. ഈ കുട്ടി മാസങ്ങള്‍ ആയി വീട്ടില്‍ തന്നെയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ ക്വാറി തൊഴിലാളി ആണ്. പ്രതിക്ക് എതിരെ പോക്‌സോ, ഐപിസി 355 എ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com