ചെന്നൈ: തമിഴകത്തെ ആക്ഷന്‍ ഹീറോ അര്‍ജുനെതിരേ നടന്ന മീ ടു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുംമുമ്പേ തമിഴകത്തെ ഞെട്ടിച്ച് വീണ്ടും മീടൂ ആരോപണം. നടനും സംവിധായകനുമായ ത്യാഗരാജനെതിരേ വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ത്യാഗരാജന്റെ മകന് പ്രശാന്ത് നായകനായ ’പൊന്നാര് ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ത്യാഗരാജന് തന്നോട് മോശമായി പെരുമാറിയെന്നാണ് പ്രതികയുടെ വെളിപ്പെടുത്തല്‍. കോയമ്പത്തൂരില്‍ വച്ചായിരുന്നു ചിത്രീകരണം.
ചിത്രീകരണത്തിനിടെ തന്നെ എപ്പോഴും ത്യാഗരാജന് ഒപ്പം നിര്‍ത്തിയിരുന്നു.’ഒരു ദിവസം രാത്രി താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതിലില്‍ മൂന്ന് തവണയാണ് ത്യാഗരാജന് തട്ടി വിളിച്ചത്. പുലര്‍ച്ചെ നാല് മണിവരെ ഇത് തുടര്‍ന്നു. പേടിച്ച് ജീവിതത്തോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷമായിരുന്നു. പിറ്റേന്ന് സെറ്റിലെത്തിയ തന്നോട് ജലദോഷത്തിന് മരുന്നും ബ്രാണ്ടിയും നല്‍കാനാണ് വന്നതെന്നായിരുന്നു ത്യാഗരാജന്റെ മറുപടി. സംവിധായകനൊപ്പം ഒരുമിച്ച് ഉറങ്ങാന്‍ തയ്യാറാകാതിരുന്ന തന്നെ ചെയ്ത ജോലിയുടെ പ്രതിഫലം പോലും നല്‍കാതെ സെറ്റില്‍നിന്ന് ഇറക്കിവിട്ടുവെന്നും പ്രതിക പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
2010ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫിയില്‍ അവസരം തേടുമ്ബോഴാണ് പരിചയക്കാരന്റെ ശുപാര്‍ശ വഴി ത്യാഗരാജന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്.
ത്യാഗരാജന് തന്നെ എന്നും അടുത്തുനിര്‍ത്താന്‍ ശ്രമിച്ചു. തായ്ലന്ഡിലെ യുവതികള്‍ക്കൊപ്പം താന്‍ ചെലവഴിച്ച കാര്യം പറഞ്ഞു.
ഒരുദിവസം രാത്രി മൂന്നുതവണ താന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയുടെ കതകില്‍ മുട്ടി വിളിച്ചു. പുലര്‍ച്ചെ നാലുമണി വരെ ഇത് തുടര്‍ന്നു. അന്ന് ഞാന്‍ എന്റെ ജീവിതത്തെയും ശരീരത്തെയും ഭയപ്പെട്ടു.
പേടിയകറ്റാന്‍ വേണ്ടി സുഹൃത്തുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഉറങ്ങാന്‍ പോലുമാവാതെയാണ് അടുത്തദിവസം രാവിലെ സെറ്റിലെത്തിയത്.
മുറിയുടെ കതകു തുറക്കാത്തതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ജലദോഷമുണ്ടായിരുന്ന തനിക്ക് മരുന്നും ബ്രാണ്ടിയുമായാണ് രാത്രി എത്തിയതെന്നാണ് ത്യാഗരാജന് പറഞ്ഞത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ജോലിയുടെ പ്രതിഫലംപോലും നല്‍കാതെ സെറ്റില്‍നിന്ന് പറഞ്ഞുവിട്ടു.