27
Tuesday
October 2020

മനുഷ്യ നിർമ്മിത ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം; ഉമ്മൻചാണ്ടി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കേരളം ഇപ്പോള്‍ നേരിട്ടു കണ്ടിരിക്കുന്നത്. ഭരണകൂടം യഥാസമയം ഉണർന്ന് പ്രവൃത്തിച്ചിരുന്നെങ്കിൽ ഈ ദുരന്തത്തിന്റെ ആഘാതം ഇത്രയും ഉണ്ടാകുമായിരുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. മനുഷ്യ നിർമ്മിത ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട പാർലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റോ ആന്റണി എംപി, അഡ്വ:അടൂർ പ്രകാശ് എംഎൽഎ, അഡ്വ:ശിവദാസൻ നായർ മുൻ എംഎൽഎ, പി. മോഹൻരാജ്, പി.എ സലിം, അനീഷ്‌ വരിക്കണ്ണാമല, അജോമോൻ, അരുൺരാജ് തുടങ്ങിയവർ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com