കോതമംഗലം: ഇന്ന് അധികമാരും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു സംഗീത ഉപകരണമാണ് ബുൾബുൾ. നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലുമാണ് ഇതിന് ഏറെ പ്രചാരമുള്ളത്. എന്നാൽ ബുൾബുൾ സംഗീതത്തിൽ വിസ്മയം തീർക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ മരിയ എന്ന കൊച്ചു മിടുക്കി.
കോതമംഗലം ചേലാട് സെന്റ് സ്റ്റീഫൻ ബസ് അനിയാ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഈ കലാകാരി. മാത്രമല്ല, നല്ലൊരു ചിത്രകാരികൂടിയാണ്. നിരവധി സമ്മാനങ്ങളാണ് ഈ ചെറിയ പ്രായത്തിൽ ഏഞ്ചലിൻ സ്വന്തമാക്കിയിട്ടുള്ളത്. സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ചിത്രകലാ അധ്യാപകനുമായിരുന്ന മുത്തച്ഛൻ സി. കെ. അലക്സാണ്ടർ ആണ് ഏഞ്ചലിന്റെ ഗുരു.
ബുൾബുളിൽ രണ്ടു കൂട്ടം കമ്പികളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയുടെയോ. അല്ലെങ്കിൽ ടൈപ്പ് റൈറ്ററിന്റേതു പോലെയാണ്. ഇതിനെ ഇന്ത്യൻ ബാൻജോ എന്നും വിളിക്കാറുണ്ട്.
കോതമംഗലം സബ് -ജില്ലാ സ്കൂൾ യുവജനോത്സവ മുൻ കലാപ്രതിഭയും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്ന്റെയും, ചേലാട് സെന്റ്. സ്റ്റീഫൻ ബസ് അനിയാ സ്കൂൾ അദ്ധ്യാപിക സ്വപ്ന പോളിന്റെയും മകളാണ് ഏഞ്ചലിൻ. ചേലാട് ചെങ്ങമനാട്ട് കുടുംബാഗമാണ്.
ഫോൺ : 8943670092