പത്തനംതിട്ട: ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയ്ക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ ആണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, രോഗ ബാധിതയായ കുട്ടിയോടൊപ്പം യാത്ര ചെയ്തതിനാൽ ഒരു മുൻകരുതലെന്നോണം ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചതാണെന്നും മെഡിക്കൽ ഓഫീസർ ഡോ. ആശിഷ് പറഞ്ഞു.