25
Wednesday
November 2020

ആം ആദ്മി പാർട്ടിക്ക് ദില്ലിയിൽ മികച്ച വിജയം

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി മൂന്നാം തവണയും ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി.

70 സീറ്റുകളിൽ 62 ലും ആം ആദ്മി പാർട്ടി വിജയിച്ചു. ബിജെപി എട്ട് സീറ്റും നേടി. തുടർച്ചയായി മൂന്ന് തവണ ഭരിച്ച കോൺഗ്രസ് ആം ആദ്മിയുടെ തേരോട്ടത്തിൽ തകർന്നടിഞ്ഞു.

കെജ്‌രിവാൾ ന്യൂഡൽഹി നിയോജകമണ്ഡലത്തിൽ 6,300 വോട്ടുകൾക്ക് മുന്നിലെത്തി. പാർട്ടി പ്രവർത്തകരെയും മാധ്യമങ്ങളെയും കെജ്‌രിവാൾ പിന്നീട് അഭിസംബോധന ചെയ്യും. ആം ആദ്മി ആസ്ഥാനം നീലയും വെള്ളയും നിറത്തിലുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ആഘോഷത്തിൽ പടക്കം പൊട്ടിക്കരുതെന്ന് കെജ്‌രിവാൾ പാർട്ടി വോളന്റിയർമാരോട് ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വായു മലിനീകരണം കുറയ്ക്കുക എന്നത്.

.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com