24
Tuesday
November 2020

പ്രതിഷേധത്തിനിടെ ആകാശത്തേക്ക് വെടി; യുവാവ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പോലീസ്

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതിന് അറസ്റ്റിലായ പ്രതി ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പൊലീസ്.

കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പൊലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു സംഭവം. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്.

2019ന്റെ ജനുവരിയില് താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്.

കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com