അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര് മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടം നടന്നത്. ദുബായ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ട്രക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.
മുന്നിലുണ്ടായിരുന്ന വാഹനം അതിവേഗത്തില്‍ കുറുകെ പോയപ്പോള്‍ അപകടമൊഴിവാകാന്‍ ട്രക്ക് ഡ്രൈവര്‍ പെട്ടന്ന് വാഹനത്തിന്റെ വേഗം കുറക്കുകയായിരുന്നു. എന്നാല്‍ പുറകില്‍ നിന്ന് വന്ന ബസിന് പെട്ടന്ന് നിര്‍ത്താന്‍ കഴിയാതെ ഇടിക്കുകയായിരുന്നു. ട്രക്കിന് മുന്നിലൂടെ കടന്നുപോയ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ഫാല്‍ക്കണ്‍ ഐ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യം പരിശോധിച്ച് പോലീസ് അറിയിച്ചു.