24
Tuesday
November 2020

അധിക്ഷേപ പരാമര്‍ശം; അര്‍ണബ് ഗോസ്വാമി മാപ്പ് പറയണമെന്ന് ഉത്തരവ്

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് റിപബ്ലിക് ടി.വിയും അര്‍ണബ് ഗോസ്വാമിയും മാപ്പ് പറയണമെന്നും ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റി ഉത്തരവിട്ടു.

ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത, ജിഗ്‌നേഷ് മേവാനി എം.എല്‍.എ സംഘടിപ്പിച്ചിരുന്ന റാലി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്ത് ചാനലിനെയും റിപ്പോര്‍ട്ടറെയും ഒരാള്‍ അപമാനിച്ചെന്ന് കാണിച്ച്‌ ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ അധിക്ഷേപ വാക്കുകള്‍ അര്‍ണബ് നടത്തുകയും ചെയ്തിരുന്നു.

ഇതിനെതിരെ എ. സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ പരാതി നല്‍കിയിരുന്നു. സെപ്റ്റംബര് ഏഴിന് ഒമ്പത് മണി ചര്‍ച്ചക്ക് മുമ്പ് മാപ്പ് പറഞ്ഞുള്ള എഴുത്ത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റിയുടെ ഉത്തരവ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com