3
Thursday
December 2020

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരെയാണ് തൂക്കിലേറ്റുന്നത്.

പ്രതികളിലൊരായ മുകേഷ് കുമാര്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി ഇന്നു തള്ളിയിരുന്നു. മറ്റൊരു പ്രതി പവന്‍ ഗുപ്ത നല്‍കിയ പുതിയ ഹര്‍ജി സുപ്രീം കോടതി ഇനി പരിഗണിക്കാന്‍ സാധ്യതയില്ല. പിടിയിലായ ഘട്ടത്തില്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ജുവനൈല്‍ വ്യവസ്ഥ അനുസരിച്ചല്ല വിചാരണ നടത്തിയതെന്നും കാട്ടിയാണു പവന്‍ ഗുപ്ത വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ മാസം 22നു തൂക്കിലേറ്റാനായിരുന്നു നേരത്തെ ഉത്തരവിട്ടത്. എന്നാല്‍ പ്രതി മുകേഷ് കുമാര്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ഇതിനു സാധുതയില്ലെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com