30
Monday
November 2020

ഒ​രേ​ക്ക​ർ ഭൂ​മി ദു​രി​താ​ശ്വാ​സ​ത്തി​ന് വി​ട്ടു​ന​ൽ​കി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി

Google+ Pinterest LinkedIn Tumblr +

ക​ണ്ണൂ​ർ: പ്ര​ള​യം ഒ​ടു​ങ്ങി​യ​തോ​ടെ കാ​രു​ണ്യ​ത്തി​ന്‍റെ ക​ഥ​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു കേ​ൾ​ക്കു​ന്ന​ത്. ദുരിതത്തിൻ്റെ ആഘാതത്തില്‍ നിന്നു കരകയറാന്‍ കേരളം ഒന്നിച്ചു ശ്രമിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പരപ്പിക്കുന്ന സംഭാവന നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ഒമ്പതാം ക്ലാസുകാരനും.

പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ വി.എസ് സ്വാഹയും അനുജന്‍ ബ്രഹ്മയും ഒരേക്കര്‍ സ്ഥലമാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സംഭാവന നല്‍കിയത്. കൃഷിക്കാരനായ അച്ഛന്‍ തങ്ങളുടെ പേരില്‍ എഴുതിവെച്ച ഭൂമി, അച്ഛന്‍റെ അനുവാദത്തോടെയാണ് സ്വാഹയും ബ്രഹ്മയും വിട്ടുനല്‍കുന്നത്.

സ്വാ​ഹ​യു​ടെ ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം

‘അണ്ണാന്‍കുഞ്ഞും തന്നാലായത്’ എന്നല്ലേ? നാടിന്‍റെ ഇന്നത്തെ ദയനീയ സ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്‍റെ അനുജന്‍ ബ്രഹ്മഃയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കു വേണ്ടി കരുതിവെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒ​രേ​ക്ക​ർ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്‍റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?

വി​നീ​ത വി​ധേ​യ​ർ
സ്വാ​ഹ, ബ്ര​ഹ്മ

സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു ഭൂ​മി വാ​ഗ്ദാ​നം ചെ​യ്തു ചേ​ച്ചി​യും അ​നു​ജ​നും ക​ത്തു കൈ​മാ​റി​യ​ത്. പ​യ്യ​ന്നൂ​ർ ക​ണ്ട​ങ്കാ​ളി​യി​ൽ ശ​ങ്ക​ര​ന്‍റെ​യും വി​ധു​ബാ​ല​യു​ടേ​യും മക്കളാണ് ഇരുവരും. പ​യ്യ​ന്നൂ​ർ ചെ​റു​പു​ഴ റൂട്ടിലാണ് ഒ​രേ​ക്ക​ർ സ്ഥ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. മാ​ർ​ക്ക​റ്റ് വി​ല 50 ല​ക്ഷം രൂ​പ വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഭൂ​മി കൈ​മാ​റാ​ൻ ആ​ഗ്ര​ഹ​മ​റി​യി​ച്ച് സ്വാ​ഹ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​നു ന​ൽ​കി​യ ക​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com