പത്തനംതിട്ട: റാന്നി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെടുന്ന പക്കാഫീസ് പടി – മല്ലപ്പള്ളി- ചന്തക്കടവ് റോഡിൻ്റെ അവസ്ഥയാണിത്. താറുമാറായി കിടക്കുന്ന ഈ റോഡിൽ ദിവസവും നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്.
പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും മൗനം പാലിക്കുകയാണ്. ഉടൻ തന്നെ റോഡ് നവീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.