കൊല്ലം: കൊല്ലം സിറ്റി/കോര്പ്പറേഷന് പെര്‍മിറ്റ് ലഭിച്ചശേഷം ബോണറ്റ് നമ്പര്‍ എഴുതാതെയും ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാതെയും സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തന രഹിതമായാലും നടപടി സ്വീകരിക്കും.
പഞ്ചായത്ത് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ കോര്പ്പറേഷന് പരിധിയിലെ സ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സിറ്റി പെര്‍മിറ്റ് ലഭിച്ച ഓട്ടോകളുടെ ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷാ പരിശീലനത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.