21
Thursday
January 2021

നടന്‍ വിജയിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

Google+ Pinterest LinkedIn Tumblr +

ചെന്നൈ: തമിഴ് നടന്‍ വിജയിയുടെ വസതിയില്‍ നടക്കുന്ന ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് കസ്റ്റഡിയിലെടുത്ത താരത്തെ ചെന്നൈയിലെ വസതിയിലെത്തിച്ചു.

ആദായ നികുതി വകുപ്പിന്റെ വാഹനത്തിലാണ് വിജയിയെ കൊണ്ട് വന്നത്. പനയൂരിലെ വസതിയില്‍ വച്ച് ഇപ്പോഴും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലുള്ള വീട്ടില്‍ റെയ്ഡ് ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഇവിടുത്തെ നടപടിക്രമങ്ങള്‍ ഏകദേശം അവസാനിച്ചതായാണ് വിവരം.

വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. എജിഎസിന്റെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തായാണ് സൂചന.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com