ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തിൽ എന്നും വിവാദ പുരുഷനായിരുന്നു ശ്രീശാന്ത്. കോഴ ആരോപണത്തിലും എതിരാളികളോടുള്ള സമീപനത്തിലും പലകുറി വിവാദത്തില്‍പ്പെട്ടു. കളിയില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടതോടെ സിനിമയില്‍ ഒരു കൈനോക്കിയെങ്കിലും അതും പരാജയപ്പെട്ടു. അവസാനം ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെ മറ്റൊരു വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് താരം. ശ്രീ തന്നെ പ്രേമിച്ച് കബളിപ്പിച്ചതായി നടി നികേഷ പട്ടേലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഭുവനേശ്വരിയുമായി ഏഴു വര്‍ഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നു. അഞ്ചു വര്‍ഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. പിന്നീട് ശ്രീശാന്തിനെ കണ്ടിട്ടില്ല. ശ്രീശാന്തും ഭുവനേശ്വരിയും 7 വര്‍ഷം പ്രണയിച്ചാണ് വിവാഹിതരായതെന്നാണ് പറയുന്നത്. പക്ഷേ ആ സമയത്ത് ശ്രീശാന്ത് ഞാനുമായി ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഞങ്ങള്‍ ഒരുമിച്ചായിരുന്ന സമയത്ത് ഭാര്യയുമായും പ്രണയത്തിലായിരുന്നുവെന്ന് ശ്രീശാന്ത് സ്ഥാപിക്കുന്നുവെങ്കില്‍ അദ്ദഹം എന്നോട് എന്താണ് ചെയ്തിരുന്നത്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു’- നികേഷ പറയുന്നു.