കന്നട സിനിമാ ലോകത്തുനിന്നും ഒരു ഞെട്ടിപ്പിക്കുന്ന മീടു വെളിപ്പെടുത്തല്‍. പതിനഞ്ചാം വയസ്സില്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള പ്രശസ്തരായ നടന്മാരും സംവിധായകരും പലവട്ടം തന്നെ പീഡിപ്പിച്ചുണ്ടെന്നും ആ അനുഭവങ്ങള്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും പറഞ്ഞ് നടി സംഗീത ഭട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.
ഈ ദുരനുഭവങ്ങള്‍ കൊണ്ടാണ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചതെന്ന് സംഗീത ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. പലരും തന്റെ കഥ പുറത്തുപറയരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇത് തുറന്നുപറയാനുള്ള സമയമാണ്’ സംഗിത പറഞ്ഞു. അനന്തരഫലം മുന്കൂട്ടിക്കണ്ടുതന്നെയാണ് ഇതെഴുതുന്നത്. ആ സംഭവങ്ങള്‍ തന്നെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇപ്പോഴും അതിന് ചികിത്സയിലാണെന്നും നടി കുറിപ്പില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ അക്രമം കാട്ടിയവരുടെ പേരുകള്‍ നടി വെളിപ്പെടുത്തിയിട്ടില്ല.