തിരുവനന്തപുരം: വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവാവിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവിതം. ഡിസംബര്‍ 29ന് രാത്രി വെള്ളയമ്പലത്തുവച് നടന്ന വാഹനാപകടത്തിലാണ് ആദിത്യന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ശാസ്തമംഗലം ബിന്ദുലയില്‍ മനോജ്-ബിന്ദു ദമ്പതികളുടെ മകനാണ് ആദിത്യ (21). തിരുവനന്തപുരം മാർ ഗ്രിഗോറീയോസ് ലോ കോളേജില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്നു.
മകന്റെ മരണം ഉറപ്പായപ്പോൾ തന്നെ അവയവങ്ങള്‍ ദാനം ചെയ്യാൻ പിതാവ് മനോജ് തീരുമാനിക്കുകയായിരുന്നു. അമ്മ ബിന്ദുവും ആദിത്യയുടെ സഹോദരി സ്വാതികയും ആ തീരുമാനത്തിന് പിന്തുണയേകി. സംസ്ഥാനസര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. എ. റംലാബീവി അവയവദാനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചു.