24
Tuesday
November 2020

നിരാഹാര സമരം അഞ്ചുദിവസം കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ സർക്കാരും സ്ഥലം എംഎൽഎ യും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കേരളം കണ്ട മഹാ പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട റാന്നിയിലെ വ്യാപാരി സമൂഹത്തെ പാടെ അവഗണിയ്ക്കുന്ന സർക്കാരിന്റെയും സ്ഥലം എം എൽ യുടെയും നയങ്ങളിൽ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണയോടെ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് യുവ വ്യാപാരിയും കുടുംബവും നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹം അഞ്ചാം ദിനം പിന്നിട്ടു.

സമരപ്പന്തലിൽ ഇന്ന് നടന്ന സമ്മേളനം ക്നാനായ റാന്നി ഭദ്രാസനാധിപൻ കുരിയാക്കോസ് മാർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു രാഷ്ട്രീയം മറന്നു പ്രളയ ബാധിതരായ വ്യാപാരികൾക്കും ജനങ്ങൾക്കും വേണ്ടി ഒന്നിയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാൻ അധ്യക്ഷൻ ആയ ചടങ്ങിൽ ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. റാന്നിയിലെ വ്യാപാരികൾക്കുണ്ടായ നഷ്ടം കണക്കാക്കി അടിയന്തിര സഹായം അനുവദിക്കാൻ സർക്കാർ തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന സർവകക്ഷി യോഗം പരാജയപ്പെട്ടാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും.

വ്യാപാരിയായ തോട്ടമൺ ഇടശ്ശേരിൽ എബി സ്റ്റീഫൻ മാതാവ് ലീലാമ്മ സ്റ്റീഫൻ , ഭാര്യ ഷീജ മൂന്നു മക്കൾ എന്നിവരാണ് നിരാഹാരം കിടക്കുന്നത്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഒരു കുട്ടിയ്ക്ക് ജന്മനാ അരയ്ക്കു താഴെ വൈകല്യം ഉള്ളയാളാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com