4
Thursday
March 2021

ടിക്കറ്റ് നിരക്ക് വര്‍ദ്ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

Google+ Pinterest LinkedIn Tumblr +

ദുബായ്: സ്ട്രച്ചര്‍ രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചത്. ജൂലായ് 20 മുതലാണ് എയര്‍ ഇന്ത്യ കിടപ്പ് രോഗികളെ കൊണ്ടുപോകുന്ന സ്ട്രച്ചര്‍ ടിക്കറ്റുകളുടെ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചത്. ഇതേത്തുടർന്ന് എയര്‍ ഇന്ത്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് ഗള്‍ഫില്‍ നിന്നുള്ള വിമാനനിരക്ക് വര്‍ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചത്. എന്നാല്‍ ആഭ്യന്തര സര്‍വീസുകളിലും മറ്റ് അന്താരാഷ്ട്ര സര്‍വീസുകളിലും വര്‍ധിപ്പിച്ച നിരക്ക് തുടരും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com