ന്യൂഡൽഹി: പുതിയ സാമ്പത്തിക സെക്രട്ടറിയായി അജയ് നാരായണൻ ഝാ നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് നിയമനം സ്ഥിതീകരിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സാമ്പത്തിക സെക്രട്ടറിയായി ഹസ് മുഖ് ആഠ്യ എന്ന വ്യക്തിയാണ് ഇതുവരെ പദവിയിൽ ഉണ്ടായിരുന്നത്. 1981 ലെ ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റർ സർവ്വീസസിലെ ഗുജറാത്ത് കേഡർ ഓഫീസിറായിരുന്നു ഇദ്ദേഹം.
1982 ബാച്ചിലെ ഐ എ സ് ഓഫീസറാണ് അജയ് നാരായണൻ ഝാ. മണിപ്പൂർ ത്രിപുര കേഡർ ഓഫീസറും കാനഡയിലെ മക്ക് ഗിൽ സർവ്വകലാശാലയിലെ എക്കണോമിക് പോളിസി മാനേജ്മെന്റിൽ ബിരുദാനന്തര വിദ്യാർത്ഥിയും കൂടിയാണ് ഇദ്ദേഹം. ലോക ബാങ്കിന്റെ സ്കോളർഷിപ്പോടു കൂടിയാണ് അജയ് നാരായണൻ ഝാ ഈ കോഴ്സ് ചെയ്യുന്നത്.