9
Sunday
May 2021

പയ്യന്നൂരിലെ കലാകാരന്മാര്‍ക്കായി നിര്‍മ്മിച്ച ആര്‍ട്ട് ഗാലറി മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

പയ്യന്നൂര്‍: പയ്യന്നൂരിലെയും പരിസരത്തെയും കലാകാരന്മാര്‍ക്കായി കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നിര്‍മിച്ച ആര്‍ട്ട് ഗാലറി മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. കലകള്‍ സാംസ്‌കാരിക നവീകരണത്തിനുള്ള മാര്‍ഗങ്ങളാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പ്രതിരോധ മരുന്നുകളായാണ് കലകള്‍ പ്രവര്‍ത്തിക്കുന്നത്. സാംസ്‌കാരിക തലത്തിലൂടെ മാത്രമേ നന്മയുടെ രൂപങ്ങളായി മനുഷ്യന്‍ മാറുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

പയ്യന്നൂരിലെ കലാകാരന്മാര്‍ക്കായി സ്ഥിരം വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പയ്യന്നൂരില്‍ ആര്‍ട്ട് ഗാലറി ഒരുക്കിയത്. ഉദ്ഘാടത്തോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. അമ്പതിലേറെ കലാകാരന്മാര്‍ കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നു ചിത്രങ്ങള്‍ വരച്ചു. ഈ ചിത്രങ്ങള്‍ ഒരാഴ്ച പയ്യന്നൂരില്‍ പ്രദര്‍ശിപ്പിക്കും. പിന്നീട് ലളിതകലാ അക്കാദമിയിലേക്ക് മാറ്റും.

ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ടി വി രാജേഷ് എം എല്‍ എ, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ പി ജ്യോതി, കൗണ്‍സിലര്‍മാരായ പി പി ദാമോദരന്‍, വി നന്ദകുമാര്‍, കെ പി മധു, എം നാരായണന്‍കുട്ടി, എം രാമകൃഷ്ണന്‍, കെ ടി സഹദുള്ള, പി വി ദാസന്‍, സി കെ രമേശന്‍, ടി സി വി ബാലകൃഷ്ണന്‍, പി ജയന്‍, എ വി തമ്പാന്‍, ഇക്ബാല്‍ പോപ്പുലര്‍, പി വി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com