ന്യൂഡല്‍ഹി: ആകാശവാണി ദേശീയ നിലയവും തിരുവനന്തപുരം ഉള്‍പ്പെടെ 5 പ്രാദേശിക പരിശീലന നിലയങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പബ്ലിക് ബ്രോഡ് കാസ്റ്റിംങ് ഏജന്‍സിയായി പ്രസാര്‍ ഭാരതിയുടെ അടിയന്തിര നടപടി.
അഹമ്മദാബാദ് ,ഹൈദരാബാദ് , ഷില്ലോംഗ്, ലക്നൗ, തിരുവനന്തപുരം എന്നീ നിലയങ്ങളുടെ പരിശീലന കേന്ദ്രങ്ങളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്. ഈ നിലയങ്ങളിലെ ജീവനക്കാരെ മറ്റ് നിലയങ്ങളില്‍ നിയമിക്കുമെന്ന് പ്രസാര്‍ഭാരതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. നടപടിക്കെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.