28
Wednesday
October 2020

ആലപ്പാട്; സമരം ശക്തമാകുന്നു

Google+ Pinterest LinkedIn Tumblr +

കൊല്ലം: ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു. സമൂഹമാധ്യമത്തിലടക്കം നിരവധി പ്രമുഖർ ‘സേവ് ആലപ്പാട്’ കാമ്പയിന് പിന്തുണയുമായെത്തി. നടൻമാരായ ടൊവീനോ, പൃഥ്വിരാജ്, സണ്ണി വെയ്ൻ, നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാര്യര്‍, ധനേഷ് ആനന്ദ് തുടങ്ങി തുടങ്ങി നിരവധി പേർ ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തി. ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ. കടലിനും കായലിനും ഇടക്കുള്ള ഗ്രാമമാണ് ആലപ്പാട്. അനിശ്ചിതകാല നിരാഹാര സമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും ഖനനത്തിനെതിരെ വലിയ പ്രചാരണം നടത്തനാണ് സമര സമിതിയുടെ തീരുമാനം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com