29
Thursday
October 2020

ആലപ്പുഴ: മൽസ്യബന്ധനത്തിനും, വിപണനത്തിനും അനുമതി

Google+ Pinterest LinkedIn Tumblr +

അനുമതി പി. ബി ജംഗ്ഷൻ, പൊള്ളേത്തൈ (ശാസ്ത്രിമുക്ക്) തീരപ്രദേശങ്ങളിൽ

ആലപ്പുഴ : ജില്ലയിലെ പി. ബി ജംഗ്ഷൻ, പൊള്ളേതൈ ശാസ്ത്രിമുക്ക് തീര പ്രദേശങ്ങളിൽ മത്സ്യബന്ധനവും, വിപണനത്തിനും അനുമതി നൽകികൊണ്ട് ജില്ലാ കലക്ടർ ഉത്തരവായി. ഈ സെന്ററുകളിൽ നിന്നും മത്സ്യ ബന്ധനത്തിനും വിപണനത്തിനും അനുമതി നൽകണമെന്ന് ആവശ്യപെട്ട് ഫിഷറീസ് ഡയറക്ടർ റിപ്പോർട്ട്‌ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

ജില്ലയിൽ സെപ്റ്റംബർ 3 മുതൽ രാവിലെ 6 മുതൽ ഉച്ചക്ക് 2 മണി വരെ പി. ബി ജംഗ്ഷനിൽ നിന്നും സെപ്റ്റംബർ 4 മുതൽ രാവിലെ 6 മുതൽ വൈകുന്നേരം 2 വരെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ പൊള്ളേതൈ (ശാസ്ത്രിമുക്ക് )ഫിഷ്ലാൻഡിംഗ് സെന്ററിൽ നിന്നും മൽസ്യബന്ധനത്തിന് പോകാവുന്നതാണ്. രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് വിപണനത്തിനും അനുമതി.

കണ്ടൈൻമെന്റ് സോണുകളിൽ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനു പോകാൻ പാടില്ല. കൂടാതെ ഈ മേഖലകളിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കാനും പാടില്ല.

മത്സ്യബന്ധന യാനങ്ങൾക്ക് അതത് മത്സ്യ ഭവനുകളിൽ നിന്ന് ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിന് ഏർപ്പെടാവുന്നതാണ്.

യാനങ്ങളുടെ രെജിസ്ട്രേഷൻ നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ ബോട്ടുകൾ മത്സ്യബന്ധനത്തിനു ഉപയോഗിക്കുവാൻ പാടുള്ളു.

മത്സ്യബന്ധനയാനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ, മത്സ്യ തൊഴിലാളികളുടെ എണ്ണം, പേരുകൾ, ആധാർ കാർഡുകൾ എന്നിവയുമായി കാർഡ് വിതരണ കേന്ദ്രങ്ങളുമായ മത്സ്യഭവനങ്ങളിൽ എത്തി കാർഡുകൾ ഏറ്റുവാങ്ങേണ്ടതാണ്.

ടോക്കൺ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യഅകലം പാലിച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം ചെറുകിട കച്ചവടക്കാർ, ഇരുചക്ര, മുച്ചക്ര വാഹന കച്ചവടക്കാർ എന്നിവർക്ക് രാവിലെ 6 മുതൽ 9 വരെയും മൊത്തകച്ചവടക്കാർക്ക് രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെയും മത്സ്യം വാങ്ങാവുന്നതാണ്. കൂടാതെ പൊതുജനങ്ങൾക്ക് ഈ സെന്ററുകളിൽ എത്തി മത്സ്യം വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മത്സ്യലേലം പൂർണമായും നിരോധിച്ചു നിലവിലുള്ള ജനകീയ കമ്മിറ്റികൾ മുകേന മത്സ്യ വിപണനത്തിനുള്ള വില നിശ്ചയിക്കേണ്ടതാണ്.

കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ (മാസ്ക്ക്, സാനിറ്റൈസർ, ഫേസ് ഷിൽഡ് മുതലായവ ) ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ജനകീയ കമ്മിറ്റികൾ മത്സ്യ ഭവനങ്ങൾ എന്നിവർ ഉറപ്പ് വരുത്തേണ്ടതാണ്.

ഈ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി, കൂടാതെ മത്സ്യ ബന്ധനം, വിപണനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിന് ജില്ല പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com