6
Saturday
March 2021

ആലപ്പുഴ തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: നീര്‍ക്കുന്നം തീരത്തെത്തിയ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ നാവികസേന ശ്രമം തുടങ്ങി. ഇതിനായി സേനയുടെ ഹെലികോപ്റ്റര്‍ നീര്‍ക്കുന്നത്തെത്തി. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

മൂ​ന്നു​ ദി​വ​സം പു​റം​ക​ട​ലി​ല്‍ അ​ല​ഞ്ഞ അ​ബു​ദാ​ബി അ​ല്‍​ഫ​ത്താ​ന്‍ ഡോ​ക്കി​ന്‍റെ ബാ​ര്‍​ജ് തിങ്കളാഴ്ച രാ​വി​ലെ എ​ട്ടോ​ടെയാണ് നീ​ര്‍​ക്കു​ന്നം തീ​ര​ത്ത​ടി​ഞ്ഞത്. ക​പ്പ​ലി​നു പി​ന്നി​ല്‍ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന ബാ​ര്‍​ജ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട് വ​ടം പൊ​ട്ടി ക​ര​യ്ക്ക​ടി​ഞ്ഞ​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്തോ​നേ​ഷ്യ​യി​ല്‍​നി​ന്നു 180 മീ​റ്റ​ര്‍ നീ​ള​മു​ള്ള ക​പ്പ​ലും ഫൈ​ബ​ര്‍ ബോ​ട്ടും ക​യ​റ്റി​വ​ന്ന​താ​യി​രു​ന്നു ബാ​ര്‍​ജ്. ഇ​റാ​നി​ല്‍​നി​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തി​യ ക​പ്പ​ല്‍ അ​ബു​ദാ​ബിയി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ വ​ടം​പൊ​ട്ടി ക​പ്പ​ലും ബാ​ര്‍​ജും വേ​ര്‍​പെ​ടുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com