6
Thursday
May 2021

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണം

Google+ Pinterest LinkedIn Tumblr +

അബുദാബി: പ്രളയ ദുരിതത്തില്‍ കര കയറുന്ന കേരളത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ പ്രവാസി മലയാളി സമൂഹത്തോട് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നമ്മുടെ ഭാവിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നാം ഒന്നിക്കണം.നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ല. പ്രളയക്കെടുതി അനുഭവിച്ച കേരളത്തിനു യുഎഇ ഭരണാധികാരികള്‍ നല്‍കിയ പിന്തുണക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

യുഎഇ ക്യാബിനറ്റ് സഹിഷ്ണുത കാര്യവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഎഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് വലുതാണെന്നും കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തില്‍ ആണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനര്‍നിര്‍മ്മിക്കാന്‍ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങളും പ്രവാസി മലയാളികള്‍ ചടങ്ങില്‍ നല്‍കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com