24
Saturday
October 2020

ഡിസംബര്‍ പതിനഞ്ചോടെ എല്ലാ തറികളും പ്രവര്‍ത്തന സജ്ജമാകും

Google+ Pinterest LinkedIn Tumblr +

എറണാകുളം: പ്രളയത്തില്‍ തകര്‍ന്ന എല്ലാ തറികളും ഡിസംബര്‍ പതിനഞ്ചോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. കൈത്തറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേന്ദമംഗലം, വൈപ്പിന്‍ എന്നിവിടങ്ങളിലെ 273 തറികളാണ് പ്രളയത്തില്‍ നശിച്ചുപോയത്. ഇതില്‍ 237 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിന്റെയും ജനങ്ങളുടേയും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയുമെല്ലാം കൂട്ടായ പ്രവര്‍ത്തനം പൂര്‍ണ വിജയമാണെന്ന് കളക്ടര്‍ പറഞ്ഞു. കൈത്തറിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് സേവ് ദ ലൂം സംഘടന നല്‍കിയ പങ്ക് വളരെ വലുതാണ്. ഷിപ്പ് യാര്‍ഡ്, ബി.പി.സി.എല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ഗതി, റോട്ടറി തുടങ്ങിയ സ്ഥാപനങ്ങളും എന്‍.ജി.ഒകളും എല്ലാ സഹായങ്ങളും നല്‍കി. പ്രളയത്തില്‍ നഷ്ടമായവ തിരിച്ചുപിടിക്കാനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും ഇതിലൂടെ സാധിച്ചു. ഖാദി മേഖലയ്ക്കും സ്‌പോണ്‍സര്‍മാരെ ലഭ്യമായിട്ടുണ്ട്. ഡിസംബര്‍ ഇരുപതോടെ ഖാദിയും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചേന്ദമംഗലം, വൈപ്പിന്‍ മേഖലയിലെ വിവിധ കൈത്തറി സഹകരണ സംഘം പ്രതിനിധികള്‍, എന്‍.ജി.ഒകള്‍, കൈത്തറി പുനരുദ്ധാരണത്തിന് വേണ്ടിയുള്ള സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com