23
Friday
April 2021

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സര്‍വകക്ഷിയോഗം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ചാണ് യോഗം. മണ്ഡല കാല മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം ചേരുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിക്കും.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, അതിന് തയ്യാറാകാതെ വിധി നടപ്പാക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്. സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാടാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ളത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com