21
Wednesday
October 2020

യുഎഇ സഹായം ലഭിക്കാൻ കേന്ദ്രം നയം തിരുത്തണമെന്ന് അൽഫോൺസ് കണ്ണന്താനം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിനു യുഎഇ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിവരുകയാണെന്നും കണ്ണന്താനം വ്യക്തമാക്കി. കേന്ദ്രം നൽകിയ 600 കോടി രൂപ ധനസഹായത്തിന്‍റെ ആദ്യ ഗഡു മാത്രമാണണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ പുനരുദ്ധാരണത്തിനു ധാരാളം പണം ആവശ്യമുണ്ട്. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയും കേരളത്തിനു ലഭ്യമാക്കണമെന്നും കണ്ണന്താനം പറഞ്ഞു.

സംസ്ഥാനത്തെ പ്രളയദുരിതത്തെ നേരിടാൻ വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം വേണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രമുഖ നയതന്ത്രജ്ഞരും വിദേശകാര്യ വിദഗ്ധരും വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ യുപിഎ സർക്കാർ ആവിഷ്കരിച്ച നയം തടസമാണെന്ന വാദം നിഷേധിച്ചിരുന്നു. ദുരന്ത നിവാരണത്തിനു വിദേശ സഹായം വാങ്ങുന്നതിൽ തെറ്റില്ലെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോനും പറഞ്ഞിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com