25
Wednesday
November 2020

നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായ ബാലന് ധീരത പുരസ്‌കാരം

Google+ Pinterest LinkedIn Tumblr +

ബെംഗളൂരു: നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ വെങ്കിടേഷ് എന്ന ആ കൊച്ചുമിടുക്കനെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

റിപ്പബ്‌ളിക് ദിനത്തിലാണ് രാജ്യം കൊച്ചുമിടുക്കനെ ധീരത പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. വരുന്ന ജനുവരി 26 ന് ധീരതയ്ക്കുള്ള അവാര്‍ഡിന് തെരഞ്ഞെടുത്ത 22 കുട്ടികളില്‍ ഒരാളായി വെങ്കിടേഷ് , രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കും.

കര്‍ണാടക സ്വദേശിയായ വെങ്കിടേഷ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ചുവന്ന ആംബുലന്‍സ് ആണ് റായ്ച്ചൂര്‍ ഹിരയന കുംബെയിലെ പാലത്തില്‍ കുടുങ്ങിയത്.

കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലന്‍സിന് വഴി കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു . ഒട്ടേറേ പേര്‍ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരാണ് 2019ലെ ധീരത പുരസ്‌കാരത്തിന് വെങ്കിടേഷിനെ ശുപാര്‍ശ ചെയ്തത്. കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം വെങ്കിടേഷിന് ലഭിച്ചിരുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com