വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ രക്തക്കുഴലിനുളളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. അതുവഴി രക്തയോട്ടം കൂട്ടും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍) കുറയാന്‍ സഹായിക്കും. ധാരാളം ഔഷധഗുണമുണ്ടെങ്കിലും നെല്ലിക്കയുടെ ചില ദോഷവശങ്ങള്‍ പലര്‍ക്കും അറിയില്ല. അത് എന്തൊക്കെയാണെന്ന് നോക്കാം.
അമിത രക്തസ്രാവം
മൂക്കിലൂടെ രക്തസ്രാവം വരുന്ന രോഗമുളളവര്‍ക്ക് ഇത് രക്തസ്രാവം കൂടാന്‍ കാരണമാകും. അതിനാല്‍ ഇത്തരം രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നെല്ലിക്ക കഴിക്കുക.
കരൾ രോഗം
ആന്റിഓക്സിഡന്റ് ധാരാളമുളള നെല്ലിക്ക കരള്‍ രോഗങ്ങള്‍ക്കുളള ഉത്തമ പ്രതിവിധിയാണ്. എന്നാല്‍ നെല്ലിക്ക അധികമായി കഴിച്ചാല്‍ അത് ലിവര്‍ എന്സയ്മുകളെ ധാരാളമായി ഉല്പാദിപ്പിക്കുകയും കരള്‍ തകരാറിലാകാനും സാധ്യതയുണ്ട്. നെല്ലിക്ക മാത്രം കഴിച്ചാല്‍ കരള്‍ രോഗം വരില്ല എന്നാല്‍ നെല്ലിക്കയോടൊപ്പം ഇഞ്ചി കൂടി ചേര്‍ത്ത് കഴിക്കുന്നത് ചില കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
അസിഡിറ്റി
വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതിനാല്‍ നെല്ലിക്ക അധികം കഴിച്ചാല്‍ അസിഡിറ്റിയുണ്ടാകാനുളള സാധ്യതയുണ്ട്. വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നതാണ് അസിഡിറ്റിക്ക് കാരണമാകുന്നത്.
മലബന്ധം
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് വയറ്റിളക്കം ഉണ്ടാക്കാനും മലബന്ധം ഉണ്ടാക്കനും സാധ്യതയുണ്ട്.
രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം ഉളളവര്‍ നെല്ലിക്ക അധികം കഴിക്കരുത്. പ്രത്യേകിച്ച് നെല്ലിക്ക അച്ചാര്‍. അതില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മര്‍ദ്ദം കൂട്ടും. ഉപ്പ് ധാരാളം കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. അതുവഴി വ്യക്ക തകരാറിലാക്കും.
ജലദോഷം
നെല്ലിക്ക പൊതുവേ നല്ല തണുത്ത ഫലമായതിനാല്‍ ഇവ അധികം കഴിക്കുന്നത് ജലദോഷം കൂടാനുളള സാധ്യതയുണ്ട്. ജലദോഷമുളളപ്പോള്‍ തേനിനോടൊപ്പം നെല്ലിക്ക കഴിച്ചാല്‍ കുഴപ്പമില്ല.
അലര്‍ജി
നെല്ലിക്ക കഴിക്കുന്നതിന് അലര്‍ജിയുളളവര്‍ക്ക് വയറുവേദന, ഛര്‍ദി, തലവേദന എന്നിവ ഉണ്ടാകാം.