16
Friday
April 2021

പ്രളയ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം കേരളത്തിലേക്ക്

Google+ Pinterest LinkedIn Tumblr +

ചെന്നൈ: പ്രളയ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു. ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളവുമായി 11 ലോറികൾ കേരളത്തിലേക്ക് പുറപ്പെട്ടു.

അരി, ധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങി നാല് കോടിയോളം രൂപ വിലവരുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ്.പി വേലുസ്വാമി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും തമിഴ്‌നാട് നല്‍കി. അഞ്ച് ലക്ഷം രൂപയുടെ വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രങ്ങളും സര്‍ക്കാര്‍ ഇതര സംഘടന കേരളത്തിനായി നല്‍കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com