പത്തനംതിട്ട: നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായമൊഴുകുന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംഭാവന ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംബി സത്യന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.എസ് പാപ്പച്ചന്, ഇന്ദിരാദേവി, എന്‍. ശിവരാമന് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രളയസമയത്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മികച്ച പ്രവര്‍ത്തനം നടത്തുകയും ചെയ്ത ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരസൂചകമായി പ്രസിഡന്റ് എം.ബി.സത്യന് മെമെന്റോ നല്കി ആദരിച്ചു.
പ്രൈവറ്റ് കോളജ് അസോസിയേഷന് ജില്ലാ വിഭാഗം സമാഹരിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പ്രൈവറ്റ് കോളജ് അസോസിയേഷന് പ്രസിഡന്റ് ടിനു കെ.രാജ്, സെക്രട്ടറി ആര്.റൊണാള്‍ഡ് സാക്സണ്‍, രക്ഷാധികാരി കെ.ആര് അശോക് കുമാര്‍ എന്നിവരില്‍ നിന്നും ജില്ലാ കളക്ടര്‍ സംഭാവന ഏറ്റുവാങ്ങി. ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ചതാണ് തുക.