19
Monday
October 2020

ആന്ധ്ര എന്‍ജിനീയറിങ് കോളേജിൻ്റെ സഹായ ഹസ്തം ആലപ്പുഴയ്ക്ക്

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിതര്‍ക്ക് ആന്ധ്രാപ്രദേശിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുടെ സഹായം. കുപ്പം എന്‍ജിനീയറിങ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കോളേജ് ബസ് നിറയെ ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധന സാമഗ്രികള്‍ ആലപ്പുഴ കളക്ടറേറ്റിലെത്തിച്ചു. മരുന്നുകളും ബെഡ്ഷീറ്റ്, അരി, ബ്രഷ്, സോപ്പ്, സാരി, തുണി കഴുകുന്ന സോപ്പ്, നാപ്കിനുകള്‍, അടിവസ്ത്രങ്ങള്‍, തോര്‍ത്ത് തുടങ്ങീ അടിസ്ഥാന പരമായി വേണ്ട എല്ലാ സാധനങ്ങളുമടങ്ങിയ കിറ്റുകളാണ് ആലപ്പുഴയിലെത്തിച്ചത്.

ആലപ്പുഴയിലും എറണാകുളത്തുനിന്നുമായി നൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണിത്. ഇവിടുത്തെ വിദ്യാര്‍ഥികള്‍ നാലുദിവസം ആന്ധ്രാപ്രദേശിലും സഹായ ശേഖരണത്തിന് ഇറങ്ങിയിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.കോളേജ് ഫിസിക്കല്‍ ഡയറക്ടര്‍ സതീഷ് കുമാര്‍, ഗണേഷ് ബാബു, നാഗഭൂഷണം പങ്കെടുത്തു. സബ്കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ വിദ്യാര്‍ഥികളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com