23
Saturday
January 2021

അങ്കണവാടി ഹെൽപ്പർ സ്ഥിരനിയമനം

Google+ Pinterest LinkedIn Tumblr +

ഇടുക്കി: നെടുങ്കണ്ടം ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലെ നെടുംകണ്ടം, പാമ്പാടുംപാറ, കരുണാപുരം എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുളളവരും, പത്താംതരം പാസാകാത്ത, അതാത് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളുമായിരിക്കണം. എസ്സ്.സി/എസ്സ്.റ്റി വിഭാഗത്തിൽ പെട്ടവർക്കും, സേവന പരിചയമുളളവർക്കും ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനു മുൻപ് കാര്യാലയത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04868-232349.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com