27
Wednesday
January 2021

ഗുജറാത്തില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് കരാര്‍ അനില്‍ അംബാനിക്ക്

Google+ Pinterest LinkedIn Tumblr +

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ല്‍ നി​ര്‍​ദി​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള ക​രാ​ര്‍ അ​നി​ല്‍ അം​ബാ​നി സ്വ​ന്ത​മാ​ക്കി. രാജ്‌കോട്ടിലെ ഹിരാസറില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 648 കോടിയുടെ കരാര്‍ നല്‍കിയത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്.

എല്‍ ആന്‍ഡ് ടി, അഫ്‌കോന്‍സ്, ദിലിപ് ബില്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, ഗായത്രി പ്രൊജക്ട് തുടങ്ങി ഒമ്പതോളം കമ്പനികളെ പിന്തള്ളിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കരാര്‍ സ്വന്തമാക്കിയത്. സാങ്കേതിക മികവില്‍ 92.2 എന്ന ഉയര്‍ന്ന സ്‌കോറാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നേടിയത്.

അ​ഹ​മ്മ​ദാ​ബാ​ദി​നെ​യും രാ​ജ്കോ​ട്ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പ​ത്താ​ണ് വി​മാ​ന​ത്താ​വ​ളം നി​ര്‍​മി​ക്കു​ന്ന​ത്. രാ​ജ്കോ​ട്ടി​ല്‍​നി​ന്ന് 36 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണു ഹി​രാ​സ​ര്‍. 30 മാ​സ​ത്തി​നു​ള്ളി​ല്‍ വി​മാ​ന​ത്താ​വ​ള നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ക​രാ​ര്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com