ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ നിരാഹാര സമരം സംഘടിപ്പിക്കാന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സമരം ആരംഭിക്കുമെന്ന് ഹസാരെ പറഞ്ഞു. ഹസാരെയുടെ ജന്മനാടായ മഹാരാഷ്ട്ര അഹ്മദ് നഗറിലെ റലേഗന്‍ സിദ്ധി ഗ്രാമത്തിലായിരിക്കും നിരാഹാരം സംഘടിപ്പിക്കുക.
അഴിമതി വിരുദ്ധ രാജ്യം പടുത്തുയര്‍ത്താന്‍ ജനങ്ങള്‍ തന്റെ കൂടെ നില്‍ക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്നും ലോക്പാല്‍ നിയമനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടും ഒന്നും നടപ്പാക്കാത്ത എന്‍.ഡി.എ സര്‍ക്കാരിനെ ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു.