‘സ്ത്രീ സുരക്ഷ’, ‘ബ്ലഡ് മണി’ എന്നീ ഹിറ്റ് ഷോർട്ട് ഫിലിമുകൾക്ക് ശേഷം അനൂപ് കോശി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ഒരു അഡാറ് തേപ്പ്’. ഇന്നത്തെ യുവതലമുറയിൽ കണ്ട് വരുന്ന, അവര് തന്നെ പേരിട്ട് വിളിക്കുന്ന ഒന്നാണ് ‘തേപ്പ്’. ഇതിനെ രസകരമായ ഒരു കഥയിലൂടെ ചിത്രീകരിച്ചുകൊണ്ട് നിങ്ങളുടെ മുമ്പിൽ എത്തിക്കാനാണ് സംവിധായകൻ അനൂപ് കോശി ശ്രമിക്കുന്നത്.
മാവേലിൽ സിനിമാസിന്റെ ബാനറിൽ മീനു ജെയിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.